ന്യൂഡല്‍ഹി ആഗസ്റ്റ് 8: വ്യാഴാഴ്ച പ്രക്ഷേപണം ചെയ്യുന്ന പ്രത്യേക പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
അനുച്ഛേദം 370 റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്‍റെ പുതിയ സംരംഭത്തെപ്പറ്റിയാണ് ആള്‍ ഇന്ത്യ റേഡിയോയിലൂടെയും ദൂരദര്‍ശനിലൂടെയും പ്രക്ഷേപണം ചെയ്യുന്നത്.
കാശ്മീരും ലഡാക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി. സ്ഥിതി സാധാരണപോലെയായാല്‍ ജമ്മു കാശ്മീരിന്‍റെ സംസ്ഥാനപദവി സംരക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.




