റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട് 50 വര്‍ഷം; അപ്പോളോ 11 ദൗത്യത്തിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍

July 19, 2019 - 12:02 pm

കൊല്‍ക്കത്ത ജൂലൈ 19: അന്‍പത് വര്‍ഷം മുന്‍പ്, നാസയുടെ അപ്പോളോ 11 ദൗത്യം നമ്മുടെ ലോകത്തേയും ആശയങ്ങളെയും മാറ്റി. ചരിത്രത്തിലാദ്യമായി മനുഷ്യന്‍ വിജയകരമായി ചന്ദ്രനില്‍ കാലുകുത്തുകയും സുരക്ഷിതമായി തിരികെയെത്തുകയും ചെയ്തു.

ഇതിഹാസ സംഭവത്തെപ്പറ്റി നേരിട്ട് അനുഭവമുള്ള മുന്‍ ബഹിരാകാശ യാത്രികനും പൈലറ്റുമായ മൈക്കിള്‍ കൊളിന്‍സ് വിവരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നുള്ള ഏകദേശം 4,00,000ത്തോളം ആളുകള്‍ അപ്പോളോ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു. നിര്‍മ്മാണ തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍.

അന്താരാഷ്ട്ര പങ്കാളിത്തത്തോടുകൂടി 2028ല്‍ ചന്ദ്രപര്യവേഷണം സ്ഥാപിക്കുമെന്നും നാസ അറിയിച്ചു. ചന്ദ്രദൗത്യം ചവിട്ടുക്കല്ലായി ഉപയോഗിച്ചുകൊണ്ട് അടുത്ത ലക്ഷ്യം ചൊവ്വയിലേക്ക് ബഹിരാകാശ യാത്രികരെ അയക്കുന്നതാണെന്നും നാസ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *