ന്യൂഡല്‍ഹി ജൂലൈ 15: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം അവസാന നിമിഷം മാറ്റി വെച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ജൂലൈ 15ന് രാവിലെ 2.51ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് സാങ്കേതിക തകരാര്‍ നിരീക്ഷിച്ചത്. നവീകരിച്ച തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ് ആര്‍ഒ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമാണ് ചന്ദ്രയാന്‍ 2. ചന്ദ്രയാന്‍ 1 2008ലാണ് അയച്ചത്. ചന്ദ്രയാന്‍ 2 തകരാറെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.