ശ്രീനഗര്‍ ജൂലൈ 15: ആരോഗ്യപ്രശ്നം മൂലം അമര്‍നാഥിലേയ്ക്ക് പുറപ്പെട്ട മൂന്ന് തീര്‍ത്ഥാടകര്‍ കൂടി മരിച്ചു. പഞ്ചാബില്‍ നിന്നുമുള്ള ഡിംപിള്‍ ശര്‍മ്മ (52), രാജസ്ഥാനില്‍ നിന്നുമുള്ള സുന്ദര്‍ ദേവി (63) എന്നിവര്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശി അജയ് മാല്‍വിയ (35) ബല്‍ട്ടാലിലേക്കുള്ള വഴിമദ്ധ്യേ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചു. അവിടെവെച്ചാണ് മരണം സ്ഥിതീകരിച്ചത്. മരണത്തിന്‍റെ ശരിയായ കാരണം അന്വേഷിക്കും.
അമര്‍നാഥ് സന്ദര്‍ശനത്തിന് പോയ മൂന്ന് തീര്‍ത്ഥാടകര്‍ കൂടി മരിച്ചു
