ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെപ്പറ്റി സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തീറ്റതേടി ഇറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ് കൈതച്ചക്കയ്ക്കുള്ളില്‍വച്ച സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞത്. ഈ ക്രൂരസംഭവത്തിനെതിരേ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹോളിവുഡ്, ക്രിക്കറ്റ് …

ഗര്‍ഭിണിയായ കാട്ടാനയെ പടക്കക്കെണിവച്ച് കൊന്ന പ്രതിയെപ്പറ്റി സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു Read More

കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണം: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധത്തിൽ സർക്കാർ മാത്രം ശ്രദ്ധിച്ചാൽ പോര. ജനങ്ങളും ജാഗ്രതയോടെ നിലകൊള്ളണം. …

കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണം: ചീഫ് സെക്രട്ടറി Read More

ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമലതയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമലതയേറ്റു. രാവിലെ 9.35നാണ് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റത്. ഭാര്യ പ്രീതി മേത്ത ഒപ്പമുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ ചീഫ് സെക്രട്ടറിക്ക് എല്ലാ …

ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമലതയേറ്റു Read More

കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി

*കൺസോർഷ്യത്തിലെ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി തിരുവനന്തപുരം: കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടി രൂപ ചെലവു വരുന്ന …

കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി Read More

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് താൽകാലിക നിയമനം

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കർ കോളേജിലെ ശിശുരോഗ വിഭാഗം സീനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. സീനിയർ റസിഡന്റ് (ഒരൊഴിവ്) തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി പീഡിയാട്രിക്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 70,000 രൂപ. …

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് താൽകാലിക നിയമനം Read More

തിരുവനന്തപുരത്ത്‌ സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം

മഴക്കെടുതി നേരിടാനും ഉപയോഗിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവിഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ്രാദേശിക തലത്തിൽ, പൊലീസിനൊപ്പം …

തിരുവനന്തപുരത്ത്‌ സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം Read More

മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനമാകെ ശുചീകരണ …

മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി Read More

സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത്- മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്‌കൂളുകൾ വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കിൽ മാത്രമേ അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങൾ തരുകയുള്ളൂ …

സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത്- മുഖ്യമന്ത്രി Read More

വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ചിലർ ക്വാറന്റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച് അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മനഃപ്പൂർവ്വം ചെയ്യുന്ന …

വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി Read More

സെക്രട്ടറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാര്‍; പുറത്ത് മറ്റു വകുപ്പുകളില്‍ നിയമിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതലുള്ള ജീവനക്കാരെ പുറത്ത് മറ്റു വകുപ്പുകളില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥതല സമിതി ശുപാര്‍ശ ചെയ്തു. സെക്രട്ടേറിയറ്റില്‍ അധികമുള്ള 300ഓളം ജീവനക്കാരെയാണ് മാറ്റുക. ലോക് ഡൗണിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി ചര്‍ച്ച …

സെക്രട്ടറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാര്‍; പുറത്ത് മറ്റു വകുപ്പുകളില്‍ നിയമിക്കാന്‍ ശുപാര്‍ശ Read More