സ്വയരക്ഷയ്ക്കായി വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ

December 27, 2019

ചെന്നൈ ഡിസംബര്‍ 27: റെയില്‍വേ വനിതാ ജീവനക്കാരുടെ സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ സേലം ഡിവിഷന്‍. ഡിവിഷനിലെ വനിതാ ഗേറ്റ് കീപ്പര്‍മാര്‍, ട്രാക്ക് സംരക്ഷകര്‍, ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് സ്വയം പ്രതിരോധത്തിനായി കുരുമുളക് സ്പ്രേ വിതരണം ചെയ്തത്. …