സ്വയരക്ഷയ്ക്കായി വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ

ചെന്നൈ ഡിസംബര്‍ 27: റെയില്‍വേ വനിതാ ജീവനക്കാരുടെ സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ സേലം ഡിവിഷന്‍. ഡിവിഷനിലെ വനിതാ ഗേറ്റ് കീപ്പര്‍മാര്‍, ട്രാക്ക് സംരക്ഷകര്‍, ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് സ്വയം പ്രതിരോധത്തിനായി കുരുമുളക് സ്പ്രേ വിതരണം ചെയ്തത്.

യാത്രക്കാരില്‍ നിന്ന് രാത്രിയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് കുരുമുളക് സ്പ്രേ വിതരണം ചെയ്തത്. ഇത്തരത്തിലുള്ള സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സോണല്‍ റെയില്‍വേയാണ് ദക്ഷിണ റെയില്‍വേ.

Share
അഭിപ്രായം എഴുതാം