
സ്വാതന്ത്ര്യദിനത്തില്‍ ആക്രമണ സാധ്യത: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നു.ഓഗസ്റ്റ് 5-ന് പാകിസ്താന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന തലസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. …