സ്വാതന്ത്ര്യദിനത്തില്‍ ആക്രമണ സാധ്യത: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നു.ഓഗസ്റ്റ് 5-ന് പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന തലസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. നിലവില്‍ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം നടക്കുകയാണ്. അതുകൊണ്ട് തന്നെ ഡല്‍ഹി പോലീസിന് ശക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഡ്രോണുകളെ നേരിടാനും പ്രത്യേക പരിശീനങ്ങളും നല്‍കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം