ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം

ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ടു ഹാജരാകാൻ നിർദേശം നല്‍കി സുപ്രീംകോടതി കൊളീജിയം. വിശ്വഹിന്ദു പരിഷത്തിന്‍റെ ചടങ്ങില്‍ നടത്തിയ വിവാദ പരാമർശങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണു ജസ്റ്റീസ് യാദവിനോട് കൊളീജിയം മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. …

ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം Read More

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

.കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി.വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു കോടതി റിപ്പോര്‍ട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ത്തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി …

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി Read More

വിവാദ പരാമർശം നടത്തിയ സംഭവത്തിൽ അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി

ഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പരിപാടിയില്‍ പങ്കെടുത്ത് വിവാദ പരാമർശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി.അലഹാബാദ് ഹൈക്കോടതിയോടാണു വിശദീകരണം ആവശ്യപ്പെട്ടത്. ഡിസംബർ 8 ഞായറാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ വിശ്വഹിന്ദു …

വിവാദ പരാമർശം നടത്തിയ സംഭവത്തിൽ അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി Read More

മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിൽ : എസ്‌എഫ്‌ഐഒ

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ എസ്‌എഫ്‌ഐഒ വ്യക്തമാക്കി.അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസർക്കാരിന് കൈമാറും. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണം. സ്വതന്ത്ര …

മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിൽ : എസ്‌എഫ്‌ഐഒ Read More

മലയാള സിനിമയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരേ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയില്‍ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാൻ നിയമതടസമുണ്ടെന്ന് കമ്മീഷൻ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. പുറത്തുവരുന്ന വാർത്തകള്‍ കണക്കിലെടുക്കുമ്പോള്‍ …

മലയാള സിനിമയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More

അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം അമിതമായി മരുന്നു കഴിച്ചതുമൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

പത്തനംതിട്ട: അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.പതിനേഴുകാരി തന്റെ സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഗർഭം അലസിപ്പിക്കാൻ വേണ്ടിയായിരുന്നു …

അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം അമിതമായി മരുന്നു കഴിച്ചതുമൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം Read More

സൗദിയിൽ ഈ വർഷം 101 പേരെ .വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയില്‍ ഒരു വർഷത്തിനിടെ 101 പേരെ കർശന നിയമങ്ങള്‍ക്കു കീഴില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട് .ഇസ്ലാമിക നിയമങ്ങള്‍ ഇവിടെ വളരെ കർശനമാണ് ഇവിടെ. കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച്‌ തന്നെ കുറ്റവാളികള്‍ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകുകയാണ് പതിവ്. ഈ …

സൗദിയിൽ ഈ വർഷം 101 പേരെ .വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട് Read More

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ നടപടി സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ നടപടി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇനി മുഖ്യമന്ത്രിയാണ് നടപടി സ്വീകരിക്കേണ്ടത്. ഐ എ എസു കാരന്റെ …

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ നടപടി സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ നടപടി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് Read More

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രി കെ. രാജനാണ് നവംബർ 1 ന് വൈകുന്നേരം മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് …

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് റിപ്പോർട്ട് Read More

ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതിലാണ് പലപ്പോഴും ശ്രദ്ധയെന്ന് …

ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി Read More