തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റു; പതിനാലുകാരന്റെ വെടിയേറ്റ് പന്ത്രണ്ടുകാരൻ മരിച്ചു

August 8, 2023

മിനസോട്ട: തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ വെടിയേറ്റ് ബാലൻ മരിച്ചു. മാർകീ ജോൺസ് (12) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. മിനസോട്ടയിലെ സെന്റ് പോളിൽ ആണ് സംഭവം ഉണ്ടായത്. പിറന്നാളാഘോഷത്തിന് വീട്ടിൽ എത്തിയ കുട്ടികൾ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.