മാക്‌സ്‌വെല്‍ ഇന്ത്യക്കെതിരേ കളിക്കില്ല

September 5, 2023

സിഡ്‌നി: ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഈ മാസം ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കളിക്കില്ല. പരുക്കിനെത്തുടര്‍ന്ന് വിശ്രമിക്കുന്ന മാക്‌സ്‌വെല്‍ അടുത്തമാസം ആദ്യം ആരംഭിക്കുന്ന ഏകദിന ലോകകപ്പിലാകും ഇനി കളിക്കാനിറങ്ങുക. 2023 മാര്‍ച്ചില്‍ ഇന്ത്യയ്‌ക്കെതിരായി ഏകദിനത്തില്‍ കളിച്ചശേഷം മാക്‌സ്‌വെല്‍രാജ്യത്തിനായി കളിച്ചിട്ടില്ല.