കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ വെടിയേറ്റ് ഒരാൾ മരിച്ചു ; ഒരാളുടെ നില ഗുരുതരം

November 30, 2021

മാനന്തവാടി: വയനാട് കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുൺ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.