കൊല്ലം: സീറ്റൊഴിവ്

July 8, 2021

കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. യോഗ്യരായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ജൂലൈ 12 നകം ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-04742799494, 2799696.