കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടിയിലായി നഗരസഭ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍

February 4, 2020

കായംകുളം ഫെബ്രുവരി 4: കായംകുളം നഗരസഭ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായി. നഗരസഭാ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ രഘുവാണ് വീട്ടില്‍വച്ച് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. പരാതിക്കാരനുമായി ചേര്‍ന്ന് വിജിലന്‍സ് സംഘം നടത്തിയ നീക്കത്തിലാണ് സംഭവം വ്യക്തമായത്.