അർജന്റീനയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

November 20, 2019

ബ്യൂണസ് അയേഴ്സ്, നവംബർ 20 :അർജന്റീനയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ദേശീയ ഭൂകമ്പ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.