
By News Editor
•
May 25, 2026
ഹൈലൈറ്റുകൾ
- ഇടതു സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവില്‍ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധനവകുപ്പ് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി
- ഖജനാവ് കാലിയാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ വിവരാവകാശ മറുപടി അസാധുവാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
- കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സമയം വേണ്ടിവരുമെന്നും എ കെ ആന്റണി അഭിപ്രായപ്പെട്ടിരുന്നു.
- മുസ്ലിം ലീഗ് നേതാവ് പി എം എ സലാം ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു.
- മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 6000 കോടി രൂപ ബാക്കിവെച്ചാണ് സര്‍ക്കാര്‍ ഇറങ്ങിയതെന്നും ക്ഷേമപെന്ഷന് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പണമുണ്ടെന്നും പറഞ്ഞു


