റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് ഏപ്രിൽ 12 ന്

March 30, 2021 - 10:00 pm

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വിതരണ വിഭാഗത്തിൽ 2018-19 മുതൽ 2021-22 വരെയുള്ള കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾ അംഗീകരിക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 12 ന് പൊതുതെളിവെടുപ്പ് നടത്തും. രാവിലെ 11 ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ  ഏപ്രിൽ ഒൻപതിന് ഉച്ചയ്ക്ക് 12 ന് മുൻപ് തപാലിലൂടെയോ ഇ-മെയിലിലൂടെയോ  (kserc@erckerala.org) പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെളിവെടുപ്പ് നടത്തുക. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തപാലിലൂടെയോ ഇ-മെയിലൂടെയോ അഭിപ്രായങ്ങൾ ഏപ്രിൽ ഒൻപതിന് മുൻപ് ലഭിക്കത്തക്ക വിധം അറിയിക്കാം. വിലാസം: കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010. വിശദ വിവരങ്ങൾക്ക്:www.erckerala.org.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *