റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയോടല്ല, കോര്‍പറേറ്റ് മാനിഫെസ്റ്റോയോടാണ് കേരള ഭരണക്കാരുടെ കൂറെന്ന് പ്രിയങ്ക ഗാന്ധി

March 30, 2021 - 9:09 pm

കരുനാഗപ്പള്ളി: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്ന അതേ സമീപമാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനുമെന്ന് പ്രിയങ്ക ആരോപിച്ചു. 30/03/21 ചൊവ്വാഴ്ച കരുനാഗപ്പള്ളിയിലെ യുഡിഎഫ് പ്രചരണ യോഗത്തിലായിരുന്നു സര്‍ക്കാരിനെതിരെ പ്രിയങ്കയുടെ കടുത്ത പരാമർശങ്ങൾ.

‘സംസ്ഥാനത്തെ യഥാര്‍ത്ഥ സ്വര്‍ണം ഇവിടുത്തെ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. നിര്‍ഭാഗ്യവശാല്‍, ഇതിന് നേരെ വിപരീതമായാണ് ഇവിടുത്തെ മുഖ്യമന്ത്രിയും സര്‍ക്കാരും പെരുമാറുന്നത് വിദേശത്തെ സ്വര്‍ണത്തിലും സ്വര്‍ണ കടത്തിലും ആഴക്കടല്‍ മത്സ്യബന്ധന കരാറുകള്‍ വിദേശ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ. കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയോടല്ല, മറിച്ച് കോര്‍പറേറ്റ് മാനിഫെസ്റ്റോയോടാണ് അവര്‍ക്ക് വിധേയത്വമുള്ളത്. രാജ്യത്തിന്റെ സമ്പത്ത് കേന്ദ്രത്തിലിരുന്ന് വിറ്റുതുലയ്ക്കുന്നതുപോലെയാണ് കേരളത്തിന്റെ സമ്പത്ത് ആ സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നതും’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടക്കില്‍ മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളത്. ഒന്ന് അക്രമവും അഴിമതിയും നിറഞ്ഞ സിപിഐഎം രാഷ്ട്രീയം, രണ്ട് രാജ്യം മുഴുവന്‍ വിദ്വേഷം പരത്തുന്ന മോദിയുടെ രാഷ്ട്രീയം, മൂന്നാമത്തേത് ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *