റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വ്യാപനം രൂക്ഷം: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

March 20, 2021 - 9:39 pm

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ രാജ്യം ആശങ്കയിലെന്ന് കേന്ദ്രസര്‍ക്കാര്‍. രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വീണ്ടും കത്തയച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് തിരക്കേറിയ സ്ഥലങ്ങളില്‍ പെട്ടെന്നുള്ള വൈറസിന്റെ കുതിച്ചുചാട്ടത്തിന് കാരണമായതെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, കൈശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള പെരുമാറ്റ രീതികല്‍ ആളുകള്‍ പിന്തുടരുന്നുവെന്ന് കര്‍ശനമായി ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തയ്യാറാവണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.അഞ്ചുമാസമായി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇത് പ്രധാനമായും അലസത മൂലമാണെന്നാണ് മനസ്സിലാവുന്നത്. പ്രത്യേകിച്ച് തിരക്കേറിയ സ്ഥലങ്ങളില്‍ കൊവിഡിനെതിരായ മുന്‍കരുതല്‍ പാലിക്കുന്നതിന്റെ കാര്യത്തില്‍- കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *