റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുവാറ്റുപുഴയില്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയിലായി

March 11, 2021 - 9:38 am

കൊച്ചി: മുവാറ്റുപുഴയില്‍ ആശുപത്രി ഉടമ ഡോ.സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ഇടുക്കി ശാന്തമ്പാറ വെളളക്കാംകുടി ബിനുമാത്യു(കരാട്ടെ ബിനു 42) ആണ് പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം .മാധ്യമ പ്രവര്‍ത്തകനെന്ന് പരിചയ പെടുത്തി ഇയാള്‍ ആശുപത്രിയെക്കുറിച്ച് ഡോക്ക്യുമെന്ററി നിര്‍മ്മിക്കാനെന്ന രീതിയില്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. ചിത്രീകരണത്തിന് ശേഷം ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായി ഉപയോഗപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ചിത്രീകരണത്തിന്റെ പേരില്‍ ഡോക്ടറില്‍ നിന്നും 10,000രൂപയും കൈക്കലാക്കി. ദശ്യങ്ങള്‍ മോശമായ രീതിയില്‍ ചാനലുകളിലും പത്രങ്ങളിലും പരസ്യപ്പെടുത്തുമെന്ന് വീണ്ടും ഭീഷണി വന്നപ്പോള്‍ ഡോക്ടര്‍ തെളിവുസഹിതം പോലീസിനെ സമീപിച്ചു.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സി ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പിന്നീട് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പലസ്ഥലങ്ങളിലും മാറിമാറി താമസിച്ച ബിനു മാത്യുവിനെ കര്‍ണാടകയിലെ കൂര്‍ഗുില്‍ നിന്നാണ് പിടികൂടിയത്. ഡിവൈഎസ്പി പിവി രാജീവ്, സബ് ഇന്‍സ്‌പെക്ടര്‍ കെവി ഹരിക്കുട്ടന്‍, എസ്‌ഐമാരായ കെഎല്‍.ഷാന്റി , എഎ രവിക്കുട്ടന്‍ ,സിപിഒ നിയാസ് ബീരാന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *