റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡ് വികസനത്തിനുളള പാരിസ്ഥിതിക അനുമതി. കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

March 11, 2021 - 9:06 am

ന്യൂ ഡല്‍ഹി: നൂറുകിലോമീറ്ററില്‍ താഴെയുളള റോഡ് വികസന പദ്ധതികള്‍ക്ക് സംസ്ഥാനങ്ങളില്‍ പാരിസ്ഥിതിക അനുമതി വേണ്ടെന്ന വിജ്ഞാപനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. പശ്ചിമ ബെംഗാളില്‍ സേതുബന്ധനം റോഡ് പദ്ധതിക്കായി മരങ്ങള്‍ വെട്ടിനീക്കുന്നതിനെതിരായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്എ ബോബ്‌ഡേ അദ്ധ്യക്ഷനായി ജസ്റ്റീസുമാരായ എസ് എ ബൊപ്പണ്ണ, വി.രാമസുബ്രമണ്യന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് വിശദീകരണം തേടിയത്. വാദത്തിനിടെ പൈതൃകമൂല്യമുളള മരങ്ങളുടെ സാമ്പത്തിക മൂല്യം കണക്കാക്കുന്നത് സംബന്ധിച്ചും പരാമര്‍ശമുണ്ടായി

ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 10/03/21 ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ വാദംകൂടി കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. മരങ്ങളുടെ മൂല്യം കണക്കാക്കുമ്പോള്‍ വെറും തടിയുടെ വിലമാത്രം വച്ച് കണക്കുകൂട്ടരുതെന്നും അവ പരിസ്ഥിതിക്കു നല്‍കുന്ന ഓക്‌സിജന്‍, മണ്ണ് സംരക്ഷണം എന്നീ സംഭാവനകള്‍ കൂടി കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റീസ് വാക്കാല്‍ നിരീക്ഷിച്ചു. പരിസ്ഥിതി റെഗുലേറ്ററെ നിയമിക്കാത്ത വിഷയത്തിലും സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *