കാസർകോട്: കണ്ണൂർ ജില്ലാ മൃഗാശുപത്രി വളപ്പിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 17, 18 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 9 ന് രാവിലെ 10 മണി മുതൽ എല്ലാ പ്രവൃത്തി ദിവസവും പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. ആദ്യത്തെ 40 പേർക്ക് മാത്രമേ ക്ലാസിൽ പ്രവേശനമുണ്ടാകൂ. ഫോൺ: 04972- 763473



