മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്തു ഓടത്തെരുവില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ്-പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി(57), സി.എന്‍.ജമാലുദ്ദീന്‍(51) എന്നിവരാണ് മരിച്ചത്. മുക്കം ഭാഗത്തേക്ക് ലോഡുമായി പോവുന്ന ടിപ്പറിനടിയില്‍ പെടുകയായിരുന്നു സ്കൂട്ടർ. 04/03/21 വ്യാഴാഴ്ച വൈകിട്ടാണ് അപകടം. സ്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
നിർമാണ തൊഴിലാളികളായിരുന്ന മുഹമ്മദ് കുട്ടിയും ജമാലുദ്ദീനും മുക്കം മുരിങ്ങപുറായിൽ നിന്ന് ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടത്തിൽ പെട്ടത്.
മുക്കം ഫയര്‍ ഫോഴ്സും, മുക്കം പോലീസും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മൃതദേഹങ്ങള്‍ എടുത്തുമാറ്റി റോഡിലെ രക്തക്കറ നീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നു ഓടി രക്ഷപെട്ടു.