മുക്കത്ത് വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്തു ഓടത്തെരുവില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ്-പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി(57), സി.എന്‍.ജമാലുദ്ദീന്‍(51) എന്നിവരാണ് മരിച്ചത്​. മുക്കം ഭാഗത്തേക്ക് ലോഡുമായി പോവുന്ന ടിപ്പറിനടിയില്‍ പെടുകയായിരുന്നു സ്​കൂട്ടർ. 04/03/21 വ്യാഴാഴ്ച വൈകിട്ടാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

നിർമാണ തൊഴിലാളികളായിരുന്ന മുഹമ്മദ് കുട്ടിയും ജമാലുദ്ദീനും മുക്കം മുരിങ്ങപുറായിൽ നിന്ന്​ ജോലി കഴിഞ്ഞ്​ തിരിച്ചു വരുമ്പോഴാണ്​ അപകടത്തിൽ പെട്ടത്.

മുക്കം ഫയര്‍ ഫോഴ്‌സും, മുക്കം പോലീസും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ എടുത്തുമാറ്റി റോഡിലെ രക്തക്കറ നീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നു ഓടി രക്ഷപെട്ടു.

Share
അഭിപ്രായം എഴുതാം