ശ്രീ എമ്മിനെതിരെ വി ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യന്‍

കൊച്ചി: യോഗ സെന്റര്‍ ഭൂമി വിവാദത്തില്‍ ശ്രീ എമ്മിനെതിരെ വി ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്തെത്തി. ശ്രീഎമ്മിനെ ‘ആള്‍ ദൈവമെന്നും ‘ആര്‍എസ്എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണെന്ന് പി ജെ കുര്യന്‍ പറഞ്ഞു.

“ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയില്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല ആര്‍എസ്എസുമല്ല. എല്ലാ മതങ്ങളേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്.”അദ്ദേഹം പറഞ്ഞു.

ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്‌കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍എസ്എസ് ആകുമോയെന്നും പി ജെ കുര്യൻ ചോദിച്ചു.

Share
അഭിപ്രായം എഴുതാം