റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎം ബഷീറിനെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട്‌ ഡിവിഡികള്‍ സംബന്ധിച്ച വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന്‌ പ്രതികളായ ശ്രീരാം വെങ്കിട്ടരാമനും വഫയും

February 25, 2021 - 7:20 pm

തിരുവന്തപുരം: സിറാജ്‌ ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റ്‌ ചീഫായിരുന്ന കെഎം ബഷീറിനെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട്‌ ഡിവിഡികളുടെ ആധികാരികതയിലും കൃത്യതയിലും വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന്‌ പ്രതികളായ ശ്രീരാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ അനീസയുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ പ്രതികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്‌. പ്രതികള്‍ക്ക്‌ ഡിവിഡിയുടെ പകര്‍പ്പ്‌ നല്‍കി.

വിഡിആര്‍ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച്‌ പകര്‍പ്പെടുക്കാന്‍ ഡിവൈസ്‌ സഹിതം ഹൈ ടെക്‌ സെല്‍ എസ്‌പിയും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച്‌ എസ്‌പി ഷാനവാസും ബുധനാഴ്ച ഹാജരാവാന്‍ കോടതി ഉത്തരവിട്ടത്‌ പ്രകാരമാണ്‌ അടച്ചിട്ട കോടതിഹാളില്‍ പ്രോസിക്യൂട്ടറുടേയും പ്രതിഭാഗത്തിന്റെയും സാന്നിദ്ധ്യത്തില്‍ ലാപ്‌ടോപ്പില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ പകര്‍പ്പെടുത്തത്‌. ഉച്ച തിരിഞ്ഞ്‌ 2.30ന്‌ ആരംഭിച്ച പ്രദര്‍ശനം 4.30 വരെ നീണ്ടു, തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസറ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ രണ്ട്‌ ഡിവിഡി ദൃശ്യങ്ങളുടെ പകര്‍പ്പെടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *