പൊതുമേഖലാബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര,ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യഎന്നിവ സ്വകാര്യ വല്‍ക്കരണത്തില്‍ ഉള്‍പ്പെടുമെന്നാണ് വിവരം.

അതിന്‍റെ നടപടിക്രമങ്ങള്‍ ഏപ്രില്‍ മുതല്‍തന്നെ ആരംഭിക്കുമെന്നും വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇടത്തരം ബാങ്കുകളെ ആദ്യം സ്വകാര്യവല്‍ക്കരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ വലിയ ബാങ്കുകളില്‍ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →