കോട്ടയം മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസ്സുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. വൈറസ് ബാധിച്ച് നാല് പേരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്നെത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്. ഇതില്‍ മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇവരെ കൂടാതെ 10 പേരാണ് കോട്ടയത്ത് ഐസോലേഷന് വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ പരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നാണ് വിവരം.

