റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യബസ് സമരം മാറ്റിവെച്ചു: ബസ്സുടമ സംയുക്തസമരസമിതി

March 11, 2020 - 10:45 am

തിരുവനന്തപുരം മാര്‍ച്ച് 11: സ്വകാര്യബസ് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി ബസ്സുടമ സംയുക്തസമരസമിതി അറിയിച്ചു. സമരത്തില്‍ നിന്ന പിന്മാറണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണിത്. സമരസമിതി ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നതാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി വിവിധ വിഭാഗങ്ങളുടെ ഭാഗം കേട്ടുവരികയാണ്. സംസ്ഥാനം കോവിഡ് 19 ഭീഷണി നേരിടുന്ന സമയത്ത് സര്‍ക്കാര്‍ നടപടികളുമായി ബസ്സുടമകള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *