റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലാരിവട്ടം പാലം അഴിമതി: റെയ്ഡ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ഇബ്രാഹിംകുഞ്ഞ്

March 10, 2020 - 11:45 am

കൊച്ചി മാര്‍ച്ച് 10: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീട്ടില്‍ റെയ്ഡ് നടന്നത് സ്വാഭാവിക നടപടിക്രമമാണെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ഇബ്രഹിംകുഞ്ഞ് പറഞ്ഞു. തന്നെ പ്രതി ചേര്‍ത്ത സ്ഥിതിക്ക് ഇനി കേസിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് കോടതിയില്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൂന്നുപേരെയും പുതിയതായി പ്രതി ചേര്‍ത്തിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ കിറ്റ് കോയിലെ ഡിസൈനര്‍ നിശാ തങ്കച്ചി, സ്ട്ര കച്ചറല്‍ എഞ്ചിനീയര്‍ ഷാലിമാര്‍, പാലം ഡിസൈന്‍ ചെയ്ത നാഗേഷ് കണ്‍സല്‍ട്ടന്‍സിയിലെ ഡിസൈനര്‍ മജ്ജുനാഥ് എന്നിവരെയാണ് പ്രതികളാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *