ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഒരു കുട്ടിക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ലോക്സഭയില്‍ പറഞ്ഞു.കുട്ടികള്‍ക്ക് വിദ്യാഭ്യാസം തടസ്സമില്ലാതെ ലഭിക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചതിനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഇന്ത്യയില്‍ ആര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ചോദ്യോത്തര വേളയില്‍ ്ജാവദേക്കര്‍ പറഞ്ഞത്.ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്കുന്നതില് ഇന്ത്യ പല രാജ്യങ്ങളെയും മറികടന്നു. ”അഞ്ചുവയസ്സുമുതല്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം വരെ എല്ലാം ഓണ്‍ലൈനായി മാറി”. ഇപ്പോള്‍ 34 വിദ്യാഭ്യാസ ചാനലുകള്‍ ഉണ്ട് – 22 ഉന്നത വിദ്യാഭ്യാസത്തിനും 12 സ്കൂള്‍ വിദ്യാഭ്യാസത്തിനും.ബജറ്റില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുട്ടിക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
