ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ ആണ് കര്‍ഷകസമരത്തെ പിന്തുണച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നിലെന്ന് നിഗമനം. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ടൂള്‍കിറ്റിന്റെ ഉറവിടമറിയാനായി ഗൂഗിളിനു പോലീസ് കത്തുനല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ഖലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ്, അവര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഹിതപരിശോധന എന്നിവയെപ്പറ്റിയുള്ള അന്വേഷണത്തിന് അമേരിക്കയുടെ സഹായം ഇന്ത്യ തേടിയിട്ടുണ്ട്.
കര്‍ഷകസമരത്തിനു പിന്തുണ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പി.ജെ.എഫ്. സ്ഥാപകന്‍ മോ ധലിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ജനുവരി 26-നു കാനഡയിലെ വാന്‍കൂവറില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണിത്. ഇതൊരു യുദ്ധത്തിന്റെ തുടക്കം മാത്രമാണ്. കര്‍ഷകനിയമം പിന്‍വലിച്ചാല്‍ എല്ലാം അവസാനിക്കുമെന്നു ചിലര്‍ പ്രചരിപ്പിക്കുന്നതു നിങ്ങളുടെ ഊര്‍ജം കെടുത്താനായാണ്. നിങ്ങള്‍ പഞ്ചാബില്‍നിന്നും ഖലിസ്ഥാന്‍ പ്രസ്ഥാനത്തില്‍നിന്നും വേറിട്ടവരാണെന്ന ചിന്ത വളര്‍ത്തുകയാണ് ആ പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം. നമ്മള്‍ ഒത്തുകൂടുന്നതു സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. പഞ്ചാബിന്റെ പവിത്രതയ്ക്കു വേണ്ടിയാണ്”- ദൃശ്യങ്ങളില്‍ ധലിവാള്‍ പറയുന്നു.കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ കൊടുങ്കാറ്റുയര്‍ത്തുക, ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്കു മുന്നിലും അദാനിയുടെയും അംബാനിയുടെയും സ്ഥാപനങ്ങള്‍ക്കു മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുക തുടങ്ങി നിരവധി ആഹ്വാനങ്ങളാണ് ടൂള്‍ കിറ്റിലെ നിര്‍ദേശങ്ങള്‍ പ്രകാരം വിവിധ ഹാഷ്ടാഗുകളില്‍ പ്രചരിച്ചത്.
സംശയം പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനിലേക്ക്: ഗ്രേറ്റയുടെ ട്വീറ്റിന്റെ വിശദാംശം ഗൂഗിളിനോട് ആവശ്യപ്പെട്ടു
