റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ജില്ലയില്‍ കൊല്ലം എസ് എന്‍ കോളേജില്‍ നടന്ന കൊല്ലം താലൂക്കിലെ സാന്ത്വന സ്പര്‍ശം അദാലത്തില്‍  മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായമായി ഒരു കോടി മുപ്പത്തി രണ്ട് ലക്ഷത്തി അയ്യായിരം രൂപ അനുവദിച്ചു. ആറ് പട്ടയങ്ങളും  ഫിഷറീസ് വകുപ്പിന്റെ ഭവന നിര്‍മാണ ധനസഹായമായി ആറു പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും  ചടങ്ങില്‍ വച്ച് മന്ത്രിമാര്‍ നല്‍കി. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്ക് പുറമേ ഇന്നലെ മാത്രം  1847 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 508 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ അഭ്യര്‍ത്ഥനയായിരുന്നു. നേരത്തെ ഓണ്‍ലൈനായി കൊല്ലം താലൂക്കില്‍ മാത്രം 2558 പരാതികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ധനസഹായത്തിനായി 299 അപേക്ഷകളുമാണ് ലഭിച്ചത്. ഇതില്‍ 1114 അപേക്ഷകള്‍ അദാലത്തില്‍ തന്നെ തീര്‍പ്പാക്കി. നേരത്തെ ഓണ്‍ലൈനില്‍ തീര്‍പ്പാക്കിയ അപേക്ഷകള്‍ക്ക് പുറമേയുള്ള കണക്കാണിത്. 25000 രൂപയ്ക്ക് മുകളില്‍ തുക ലഭിക്കേണ്ടത് ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടവ മുകള്‍തട്ടിലേക്ക് പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ദുരിതാശ്വാസം അനുവദിക്കേണ്ടവയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ധനസഹായം ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *