ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഡിജിറ്റല്‍ പണമിടപാട് മാര്‍ഗങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കാനായി 1,500 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രാലയം. കഴിഞ്ഞ കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്നും ഈ മുന്നേറ്റം തുടരുന്നതിനായി ഡിജിറ്റല്‍ പണമിടപാടു മാര്‍ഗങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കാന്‍ 1,500 കോടി രൂപ അനുവദിച്ചതായും ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ദേശീയ റിസര്‍ച്ച് ഫൗണ്ടേഷന് 50,000 കോടി രൂപ വകയിരുത്തിയതായും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.



