ന്യൂഡല്‍ഹി: കോവിഡ് വൈറസ് പരിശോധന പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ മുതല്‍ ഔട്ട്ഡോര്‍ പരിശീലനം തുടങ്ങി. താരങ്ങളുടെയും കോച്ചിങ് സ്റ്റാഫുകളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനം കഴിഞ്ഞെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കു കൃത്യമായ ഇടവേളകളില്‍ മൂന്ന് ആര്‍.ടി.-പി.സി.ആര്‍. ടെസ്റ്റുകള്‍ നടത്തി. ആറു ദിവസത്തെ ക്വാറന്റൈന്‍ കാലാവധിക്കു ശേഷമാണു താരങ്ങള്‍ ഔട്ട്ഡോര്‍ പരിശീലനം തുടങ്ങിയത്.താരങ്ങള്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ബി.സി.സി.ഐ. ട്വീറ്റ് ചെയ്തിരുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. ഇംഗ്ലണ്ട് താരങ്ങള്‍ ഇന്നു മുതല്‍ പരിശീലനം തുടങ്ങും. ഇംഗ്ലണ്ട് താരങ്ങളുടെ അവസാനം നടത്തിയ ആര്‍.ടി.-പി.സി.ആര്‍. ടെസ്റ്റുകളും നെഗറ്റീവായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടാതിരുന്ന ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, റോറി ബേണ്‍സ് എന്നിവര്‍ ശനിയാഴ്ച പരിശീലനം തുടങ്ങി.മൂവരും ഇംഗ്ലണ്ട് ടീമെത്തും മുമ്പു ചെന്നൈയിലെത്തിയിരുന്നു. ഇം ണ്ട് ടെസ്റ്റ് പരമ്പര കൂടാതെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും അഞ്ച് ട്വന്റി20 കളുടെ പരമ്പരയും കളിക്കുന്നുണ്ട്.



