റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും

February 2, 2021 - 8:24 am

ന്യൂഡല്‍ഹി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നും നാലും ക്രിക്കറ്റ് ടെസ്റ്റ് മത്സരങ്ങള്‍ക്കു വേദിയായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായി. മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായാണു നടക്കുന്നത്. നാലാം ടെസ്റ്റും ഇതേ വേദിയിലാണ്. കേന്ദ്ര കായിക മന്ത്രാലയം സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ ഇളവുകള്‍ വരുത്തിയതോടെയാണു കാണികള്‍ക്കു പ്രവേശനം സാധ്യമായതെന്നു ബി.സി.സി.ഐ. വക്താവ് പറഞ്ഞു. ഇളവുകളുണ്ടെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാം ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഒന്നും രണ്ടും ടെസ്റ്റുകള്‍ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണു നടക്കുക. കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നു തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍.എസ്. രാമസാമി ബി.സി.സി.ഐയോട് അപേക്ഷിച്ചിരുന്നു. അഞ്ചിനു നടക്കുന്ന ഒന്നാം ടെസ്റ്റോടെയാണ് ഇംഗ്ലണ്ട് ടീമിന്റെ പര്യടനം തുടങ്ങുന്നത്. ചിദംബരം സ്റ്റേഡിയത്തിലെ ഐ,ജെ, കെ സ്റ്റാന്‍ഡുകള്‍ കാണികള്‍ക്കായി തുറന്നു കൊടുക്കും.

അഞ്ചിനാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്. 13 മുതലാണു രണ്ടാം ടെസ്റ്റ്. തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ടിക്കറ്റിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിടുമെന്നു രാമസാമി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *