ബോസ്റ്റണ്‍: കോവിഡ് ബാധിക്കുന്ന വേളയില്‍ ശ്വാസകോശത്തിനകത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ വ്യക്തമായി വിശദീകരിക്കാനായെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ച പതിനായിരക്കണക്കിന് ആളുകളുടെ ശ്വാസകോശങ്ങള്‍ അവലംബിച്ചുനടത്തിയ ബഹുവിഷയ ഗവേഷണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് പദ്ധതിയില്‍ ഉള്‍പ്പെട്ട യുഎസിലെ ബോസറ്റണ്‍ സര്‍വകലാ ശാലയിലെ ശാസ്ത്രജ്ഞര്‍. പറഞ്ഞു.
ഈ കണ്ടുപിടിത്തം കോവിഡിനെതിരായ പുതിയ മരുന്ന് വികസിപ്പിക്കുന്നതിന് കാരണമായേക്കാം. യുഎസിലെ മരുന്ന് നിയന്ത്രണ സമിതി നേരത്തേ അംഗീകാരം നല്കിയ 18 മരുന്നുകള്‍ കോവിഡ് ബാധിതരായ വ്യക്തിക്ക് നല്‍കാനാകുമെന്നും ഇവര്‍ പറയുന്നു. ഇതില്‍ പെട്ട 5 മരുന്നുകള്‍ ശ്വാസകോശത്തിലെ കൊറോണാ വൈറസ് വ്യാപനം 90 ശതമാനം വരെ തടയും .മോളിക്യുലാര്‍ സെല്‍ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത് .
സാര്‍സ്-കോവ്-രണ്ട് ഇനത്തിലുളള വൈറസ് ശ്വാസകോശത്തിലേക്ക് കടക്കുന്നതോടെ കോശങ്ങളുടെ ഘടന പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുന്നതായിട്ടാണ് കണ്ടെത്തല്‍ .മൂന്നുമുതല്‍ ആറുമണിക്കൂറിനുളളില്‍ കോശത്തിന്റെ ന്യൂക്ലിയസിന് ചുറ്റുമുളള പാട വൈറസ് തകര്‍ക്കും. അതോടെ ശ്വസന പ്രക്രിയ പൂര്‍ണ്ണമായും അവതാളത്തിലാവും. എബോളപോലുളള മറ്റുവൈ റസുകല് ഇത്തരം സ്വഭാവം കാണിക്കുന്നില്ലെന്നത് ശ്രദ്ധേയമാണെന്നും പഠനം പറയുന്നു.



