ന്യൂ ഡല്‍ഹി: സിബിഎസ് സി സ്കൂളുകള്‍ക്ക് അംഗീകാരം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 1 മുതല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നതെന്ന് സിബിഎസ് സി സെക്രട്ടറി അനുരാഗ് ത്രിപാദി അറിയിച്ചു.
2006 മുതല്‍ ഓണ്‍ലൈനായാണ് സിബിഎസ് സി സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. എന്നാല്‍ അവസാന ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടായിരുന്നു. ഇനിമുതല്‍ അതുണ്ടാവില്ല. ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറത്തിറക്കും.

