കൊച്ചി. കെവി തോമസിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎംലോറന്സ് രംഗത്ത്. കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെവി തോമസിനെ സിപിഎം സ്വാഗതം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് എംഎം ലോറന്‍സിന്റെ വിമര്‍ശനം. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കേണ്ട തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്. കെവി തോമസിനല്ല പ്രാധാന്യം നല്‍കേണ്ടത് എന്നായിരുന്നു ലോറന്‍സിന്റെ വിമര്‍ശനം. തോമസിന്റെ കാര്യത്തില്‍ ചിന്തിച്ച് തീരുമാനമെടുക്കണമെന്നും പ്രായം പരിഗണിച്ച് ഇനി മത്സരിക്കേണ്ടതുണ്ടോയെന്ന് തോമസ് ആലോചിക്കണമെന്നും ലോറന്‍സ് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫില്‍ സമ്മര്ദ്ദമുണ്ടാക്കുകയെന്നതാണ് തോമസിന്റെ ലക്ഷ്യമെന്നും ലോറന്‍സ് പറഞ്ഞു. ഒപ്പം തോമസ് എല്‍ഡിഎഫിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കെവി തോമസ് യുഡിഎഫ് പാളയം വിട്ടേക്കുമെന്നുളള അഭ്യൂഹം ഉയരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് കാലങ്ങളായി തന്നോട് ചെയ്യുന്നത് എന്താണെന്ന് വെളിപ്പെടുത്താനുളള നീക്കം നടത്തുകയാണ് തോമസ്.
ജനുവരി 23 ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ഇക്കാര്യങ്ങള്‍ തുറന്നുപറയാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷവും അവഗണന നേരിട്ടതോടെയാണ് കെവി തോമസ് തുറന്ന് പറച്ചിലുകളിലേക്ക് കടന്നതെന്നാണ് വിവരം.

