കൊച്ചി: ദുബായിലെ രണ്ട് പ്രമുഖരാണ് സ്വര്‍ണക്കടത്തിലെ പ്രധാനികള്‍ എന്ന് സൂചന. കേസിൽ നിര്‍ണായക അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. കസ്റ്റംസ് കർശന നടപടികളിലേക്ക് കടക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് മൂവാറ്റുപുഴ സ്വദേശി റെബിന്‍സ് കെ.ഹമീദിനെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിദേശത്തു നിന്നു നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത പ്രതിയാണ് റെബിൻസ്.
റെബിന്‍സാണു ദുബായി കേന്ദ്രീകരിച്ച് സ്വർണക്കടത്തിന് നേതൃത്വം നല്‍കിയത്. സ്വർണക്കടത്തിന് വേണ്ടി വിദേശത്തേക്ക് കടന്നയാളാണ് ഇയാൾ.
സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുള്ള കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ റെബിന്‍സിനെ 10 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
19 – 1 – 2021 ന് ഹാജരാകണമെന്ന് കാട്ടി ജോയിന്റ് ചീഫ് പ്രേട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളില്‍ ഒരാളെന്നു കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര തിരിച്ചറിയല്‍ രേഖ നല്‍കിയതാണ് വിവാദമായത്.
എല്ലാം ഷൈന്‍ ഹഖ് പറഞ്ഞതു പ്രകാരമാണ് ചെയ്തതെന്ന് ഹരികൃഷ്ണനും മൊഴി കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. നിലവിൽ കസ്റ്റംസ് അന്വേഷിക്കും. പിന്നീട് എന്‍ഐഎയും അന്വേഷണം ഏറ്റെടുക്കും.
എം .ശിവശങ്കര്‍ അടക്കമുള്ളവരുടെ കാര്യത്തില്‍ എന്‍ഐഎ പ്രതി ചേർത്ത് അന്തിമ തീരുമാനം എടുത്തിട്ടില്ല.

