സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം 27ന്

തിരുവനന്തപുരം ഫെബ്രുവരി 25: ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട് വനമേഖലകളില്‍ കഴിയുന്നവര്‍ക്കും റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന ‘സഞ്ചരിക്കുന്ന റേഷന്‍കട’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം (ഫെബ്രുവരി 27) രാവിലെ പത്തുമണിക്ക് കാട്ടാക്കട കോട്ടൂര്‍ മണ്ണാംകോണത്ത് പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും.  കെ. ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  സഞ്ചരിക്കുന്ന റേഷന്‍കടയില്‍ നിന്നുള്ള ആദ്യ വിതരണം അടൂര്‍ പ്രകാശ് എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവര്‍ സംബന്ധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →