ചെന്നൈ: ബംഗളൂരു ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയും നടന് വിവേക് ഒബ്റോയിയുടെ ഭാര്യ സഹോദരനുമായ ആദിത്യ ആല്‍വ അറസ്റ്റില്‍. കേസില്‍ ആറാം പ്രതിയാണ് ആദിത്യ. ഹരി പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്
ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നു 11 – 1 – 2021 തിങ്കളാഴ്ച രാത്രിയോടെയാണ് അറസ്റ്റിലായത്. 2020 സെപ്റ്റംബര്‍ നാല് മുതല്‍ ഒളിവിലായിരുന്നു. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ.
മറ്റൊരു പ്രതിയായ വിനയ് കുമാറിനെ കഴിഞ്ഞ മാസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

