റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെ​ന്നൈ: ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ന​ട​ന്‍ വി​വേ​ക് ഒ​ബ്റോ​യി​യു​ടെ ഭാ​ര്യ സ​ഹോ​ദ​ര​നു​മാ​യ ആ​ദി​ത്യ ആ​ല്‍​വ അ​റ​സ്റ്റി​ല്‍. കേസി​ല്‍ ആ​റാം പ്ര​തി​യാ​ണ് ആ​ദി​ത്യ. ഹ​രി പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് ഇ​യാ​ളാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യക്തമാക്കുന്നത്

ചെ​ന്നൈ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍​ നി​ന്നു 11 – 1 – 2021 തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2020 സെ​പ്റ്റം​ബ​ര്‍ നാ​ല് മു​ത​ല്‍ ഒ​ളി​വി​ലാ​യിരുന്നു. ക​ര്‍​ണാ​ട​ക മു​ന്‍ മ​ന്ത്രി ജീ​വ​രാ​ജ് ആ​ല്‍​വ​യു​ടെ മ​ക​നാ​ണ് ആ​ദി​ത്യ ആ​ല്‍​വ.

മറ്റൊ​രു പ്ര​തി​യാ​യ വി​ന​യ് കു​മാ​റി​നെ ക​ഴി​ഞ്ഞ മാ​സം അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ടി​മാ​രാ​യ സ​ഞ്ജ​ന ഗ​ല്‍​റാ​ണി, രാ​ഗി​ണി ദ്വി​വേ​ദി എ​ന്നി​ങ്ങ​നെ 12 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *