തമിഴ് ചിത്രങ്ങള്‍ക്കായി തീയേ‌റ്റര്‍ തുറക്കില്ല,മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് വേണ്ടി – ദിലീപ്

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയേ‌റ്ററുകള്‍ ഉടന്‍ തുറക്കില്ല. ഇന്ന് നടന്ന ജനറല്‍ ബോഡിയിലാണ് ഫിയോക്കിന്റെ തീരുമാനം അറിയിച്ചത്. തീയേ‌റ്റര്‍ ഉടമകള്‍ ബഹുഭൂരിഭാഗവും തീയേ‌റ്ററുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തമിഴ് ചിത്രങ്ങള്‍ക്കായി തീയേ‌റ്റര്‍ തുറക്കുന്നത് ശരിയാകില്ല എന്ന് സംഘടനാ നേതാക്കളായ നടന്‍ ദിലീപ്,​ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ വ്യക്തമാക്കുകയായിരുന്നു.

മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നല്‍കിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്ന് ദിലീപ് ഓർമിപ്പിച്ചു.

സർക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങൾ അംഗീകരിക്കാതെ തീയേറ്റർ തുറക്കേണ്ടതില്ലെന്നാണ് ഫിയോക്ക് യോഗം തീരുമാനിച്ചത്.

ലൈസന്‍സ് കാലാവധി ആറ് മാസത്തേക്ക് നീട്ടി നല്‍കുക,​ തീയ‌േറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജീകരിക്കാന്‍ ഒരാഴ്‌ച സമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് നി‌ര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതുവരെ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

Share
അഭിപ്രായം എഴുതാം