ചെന്നൈ: തമിഴ്‌നാട് തിരുവാരൂർ ജില്ലയിലെ മുത്തുപേട്ടയ്ക്കടുത്തുള്ള ജംഭവനോദായിലെ ഒരു തെങ്ങിൻ തോപ്പിൽ പുതിയ തൈകൾ നടാനായി കുഴിയെടുക്കവെ തൊഴിലാളികൾക്കു കിട്ടിയത് ഏഴ് വിഗ്രഹങ്ങളാണ്. ബുധനാഴ്ച(06/01/21) യാണ് സംഭവം.
വിഗ്രഹങ്ങൾ വിവിധ വലുപ്പത്തിലുള്ളവയാണ്.ഒരു ത്രിശൂലത്തിന് പുറമെ സോമസ്‌കന്ദർ, അമ്മാൻ, നടരാജർ, ശിവഗമസുന്ദരി, വിനായകരണ്ട് മണികവാചഗർ എന്നിവരുടെ വിഗ്രഹങ്ങളാണുള്ളത്. ഇവ തിരുതുരൈപൂണ്ടി താലൂക്ക് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
വിഗ്രഹങ്ങളുടെ പഴക്കം കണ്ടെത്തുന്നതിനായി സംസ്ഥാന പുരാവസ്തു വകുപ്പ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

