ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ വാളിൽ ഇനി മലയാളി താരം കൂടിയായ ജുമാന ഖാന്റെ ചിത്രവും .
പ്രശസ്തരായ നിരവധിപേരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. അവസാനമായി ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ചിത്രമാണ് ബുര്‍ജ് ഖലീഫയുടെ വാളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ദുബായിലെ പ്രമുഖ ഇന്‍ഫ്ലുന്‍സറും പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒമര്‍ ലുലുവിന്റെഅടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ്ലാ പ്യാര്’ എന്ന ഹിന്ദി ആല്‍ബത്തിലെ നായിക കൂടിയാണ് ജുമാന. ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ ഇത്തരത്തില്‍ വരുന്നതെന്ന് പെഹ്ലാ പ്യാര് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.




