കൊച്ചി: കോതമംഗലം പളളി സി ആര്‍ പി എഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.
യാക്കോബായ സഭ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
വെക്കേഷന് ശേഷം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ കളക്‌ടര്‍ 2021 ജനുവരി എട്ടിന് മുമ്പ് പളളി ഏറ്റെടുത്തില്ലെങ്കില്‍ സി ആര്‍ പി എഫിനെ ഉപയോഗിക്കാനായിരുന്നു ഉത്തരവ്.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സി ആര്‍ പി എഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പളളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേ ശിച്ചിരുന്നു.
സി ആര്‍ പി എഫ് പളളിപ്പുറം ക്യാമ്പിനാകും ഇതിൻ്റെ ചുമതല. കോടതി ഉത്തരവ് എ എസ് ജി , സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു

