നടിയെ ആക്രമിച്ച കേസില്‍ സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 2021 ജനുവരി നാലിന് സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും. ഇക്കാര്യം വിചാരണക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണന യിലാണ്.

29-12-2020 ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

സുപ്രിംകോടതിയും കോടതിമാറ്റ ഹര്‍ജി തള്ളിയതോടെയാണ് പ്രോസിക്യൂട്ടര്‍ അഡ്വ.സുരേശന്‍ രാജിവെച്ചത്. വിചാരണകോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇരു കോടതികളും ആവശ്യം തള്ളിയതോടെ പ്രോസിക്യൂട്ടര്‍ അഡ്വ. സുരേശന്‍ രാജിവെക്കുയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →