കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി. ആലപ്പുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്. 25-12-2020 വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. 26 ന് യുവതി കളമശ്ശേരി പൊലീസിന് പരാതി നൽകി.
ഇടപ്പള്ളിയിലെ മാളിലെത്തിയ യുവതിക്ക് നേരെ യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കേസെടുത്ത
പൊലീസ് ഷോപ്പിങ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.



